top of page
Search
Writer's pictureSanoop p s

പൊള്ളാച്ചി-വാൽപ്പാറ-ചാലക്കുടി റൂട്ട് ഇന്ത്യയിലെ ഏറ്റവും മനോഹരമായ കാനന പാത


പൊള്ളാച്ചി-വാൽപ്പാറ-ചാലക്കുടി പാത. 172 കിലോമീറ്റർ വരുന്ന മനോഹരമായ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രകൃതി രമണീയമായ റെയിൻഫോറസ്റ്റുകൾ താണ്ടി കടന്നു പോകുന്ന പാതയാണ്. എത്ര കണ്ടാലും മതിവരാത്ത അല്ലെങ്കിൽ ഓരോ തവണയും വ്യത്യസ്തമായ കാഴ്ചയുടെ വർണ്ണ വിസ്മയങ്ങൾ ഒരുക്കുന്ന പാത. പലരും പല തവണ പറഞ്ഞിട്ടും തീർന്നിട്ടില്ല പൊള്ളാച്ചി വാൽപ്പാറ ചാലക്കുടി പാതയുടെ സൗന്ദര്യം. മഴയിലും കോടമഞ്ഞിലും മുങ്ങികിടക്കുന്ന ചുരം ത്രസിപ്പിക്കും. വനവന്യത പൊള്ളാച്ചി വാൽപ്പാറ മലക്കപ്പാറ വാഴച്ചാൽ സ്ട്രെച്ചിൽ മനോഹരമാണ്. 42 ഹെയർ പിന്നുകൾ പൊള്ളാച്ചി വാൽപ്പാറ പാതയിൽ മാത്രം ഉണ്ട്. പിന്നെയുമുണ്ട് ഹെയർപിന്നുകൾ ഒരുപാട് വാൽപ്പാറ-ചാലക്കുടി സ്ട്രെച്ചിൽ. ഒരു ഹരിത തുരങ്കം തന്നെയാണ് വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള ഭാഗം. ചാലക്കുടി പുഴയുടെ ഓരം പിടിച്ച് ഒറ്റപ്പെട്ട ആദിവാസികുടികൾ മാത്രമുള്ള നിബിഡ വനമേഖലയാണിത്. മഴയായാലും മഞ്ഞായാലും വെയിലായാലും വർഷം മുഴുവൻ സഞ്ചരികളെ മാടി വിളിക്കുന്ന നിരവധി ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യൂ പോയിന്റുകളുമുള്ള ഈ പാത സുരക്ഷാ മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച് പ്രമോട്ടു ചെയ്താൽ ലോകപ്രശസ്തമായ ടൂറിസം ഇടനാഴികളോട് കിടപിടിക്കും. വാഴച്ചാൽ മലക്കപ്പാറ പാതയിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ വാഹനങ്ങൾ കടത്തിവിടൂ. മാത്രമല്ല ധാരാളം വന്യമൃഗങ്ങൾ ഉള്ള ഈ പാതയിൽ വളരെ ശ്രദ്ധയോടെ പതുക്കെ സഞ്ചരിക്കണം.

വാഴച്ചാലിലും മലക്കപ്പാറയിലും ചെക്ക് പോസ്റ്റുകൾ ഉണ്ട് .സഞ്ചാരികൾക്ക് ആവശ്യമുള്ള നിർദ്ദേശങ്ങൾ ഇവിടെ നിന്ന് ലഭിക്കും. ആ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് യാത്ര ചെയ്താൽ ഏറ്റവും മനോഹരവും ദൈർഘ്യമുള്ളതുമായ ഒരു വന യാത്ര ആസ്വദിക്കാം.


1 view0 comments

コメント


Post: Blog2_Post
bottom of page